Currency

കോവിഡ് 19: ഖത്തറില്‍ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും പിഴയും

സ്വന്തം ലേഖകന്‍Wednesday, April 29, 2020 8:19 pm
mask2

ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും. രാജ്യത്ത് കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുസ്വകാര്യ മേഖലകളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പര്‍ നിയമപ്രകാരമാണ് നടപടികള്‍.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഭക്ഷ്യ, കാറ്ററിംഗ് സ്റ്റോറുകളിലെ ജീവനക്കാര്‍, ഉപഭോക്താക്കള്‍, പൊതുസ്വകാര്യ മേഖലകളിലെ ജീവനക്കാരും ഉപഭോക്താക്കളും, കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങളുടെ പിന്‍ബലത്തിലാണ് വാണിജ്യ മന്ത്രാലയം മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ പ്രവേശനം തടയുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുത്താന്‍ ജീവനക്കാര്‍ക്ക് അധികാരമുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x