Currency

ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിന് പുതിയ ലോഗോ

സ്വന്തം ലേഖകന്‍Monday, April 23, 2018 11:37 am

ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന്റെ പുതിയ ലോഗോ പുറത്തിറക്കി. ഖത്തറിനെയും ഖത്തരീ ജനതയെയും തനതായ രീതിയില്‍ വരച്ചുകാട്ടുന്നതാകണം പുതിയ ലോഗോയെന്ന നിര്‍ബന്ധത്തോടെ മാസങ്ങള്‍ നീണ്ട ആശയ ചര്‍ച്ചക്കൊടുവിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. മൂന്ന് കവാടങ്ങളുടെ രൂപത്തിലുള്ള ലോഗോയില്‍ ഓരോ കവാടവും ഖത്തറിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും സൂചിപ്പിക്കുന്നതാണ്.

വ്യതിരക്തമായ നിറം, ആകര്‍ഷകമായ രൂപകല്‍പ്പന, ഭിന്നമായ ആകൃതി എന്നിവയും പ്രത്യേകതയാണ്. ഖത്തറിന്റെ പൗരാണികത നിറഞ്ഞ പുതിയ ലോഗോ നിരവധി ആശയങ്ങള്‍ നിറഞ്ഞതാണെന്ന് ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ആമിന ബിന്‍ത് അബ്ദുല്‍ അസീസ് ആല്‍ഥാനി അറിയിച്ചു. പുതിയ മ്യൂസിയത്തിന്റെ രൂപകല്‍പ്പന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x