ഖത്തറിലെ പുതിയ തൊഴില്‍ നിയമം വിദേശ തൊഴിലാളികൾക്ക് അനുകൂലം. പുതിയ തൊഴില്‍ നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തു വിട്ടത്.
ദോഹ: ഖത്തറിലെ പുതിയ തൊഴില്‍ നിയമം വിദേശ തൊഴിലാളികൾക്ക് അനുകൂലം. പുതിയ തൊഴില്‍ നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തു വിട്ടത്. വിദേശികളെ ഖത്തറില്‍ ജോലിക്ക് കൊണ്ടുവരുന്നതിനു മുമ്പു തന്നെ സേവന- വേതന വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
ഇതുമൂലം തൊഴിലാളിക്ക് സ്വന്തം രാജ്യത്തു നിന്ന് തന്നെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ തൊഴില്‍ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു കമ്പനിയില്‍നിന്നും മറ്റൊരു കമ്പനിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം തൊഴില്‍ മാറാവുന്നതുമാണ്.
ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സ്ഥാപനങ്ങള്‍ കൈവശം വെക്കരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. പാസ്‌പോര്‍ട്ട് പിടിച്ചു വെച്ചതായി കണ്ടെത്തിയാല്‍ കാല്‍ലക്ഷം റിയാല്‍ വീതമാണ് തൊഴിലുടമയ്ക്ക് മേൽ പിഴ ചുമത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.