Currency

തൊഴില്‍ നിയമത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് പുതിയ ചട്ടങ്ങള്‍

സ്വന്തം ലേഖകന്‍Saturday, October 19, 2019 1:16 pm

ദോഹ: തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത ഏതാനും വിഭാഗങ്ങളിലെ പ്രവാസികളുടെ എക്സിറ്റ് നടപടികളും നിയന്ത്രണവും സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഏതൊക്കെ വിഭാഗങ്ങളില്‍പ്പെട്ട പ്രവാസികളാണ് പുതിയ ചട്ടത്തിനു കീഴില്‍ വരുന്നതെന്ന് വ്യക്തമായിട്ടില്ല. റാസ് ലഫാന്‍ എമര്‍ജന്‍സി- സേഫ്റ്റി കോളജ് രൂപീകരിക്കുന്നത് സംബന്ധിച്ച കരട് അമീരി ഉത്തരവും മന്ത്രിസഭ അംഗീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന അക്കാദമിക്, സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന സൈനിക സ്ഥാപനമാണ് കോളജ്. എന്‍ജിനീയറിങ്, സേഫ്റ്റി, ഡിസാസ്റ്റര്‍-ക്രൈസിസ് മാനേജ്മെന്റ് മേഖലകളില്‍ വിദഗ്ധരായ ബിരുദധാരികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഗതാഗത അപകടങ്ങള്‍ സംബന്ധിച്ച് ശൂറാ കൗണ്‍സില്‍ നല്‍കിയ ശുപാര്‍ശകളിന്മേല്‍ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങളും മന്ത്രിസഭ വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x