Currency

ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക്ചെയ്യപ്പെട്ടു; ക്യു.എന്‍.എ സ്ഥിരീകരണം

സ്വന്തം ലേഖകന്‍Thursday, May 25, 2017 12:24 pm

ഖത്തര്‍ അമീറിന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.

 

ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി ക്യു.എന്‍.എ സ്ഥിരീകരിച്ചു. ഖത്തര്‍ അമീറിന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.

ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെ ഉദ്ധരിച്ചു കൊണ്ട് പ്രചരിക്കുന്ന വാര്‍ത്തകളെയും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x