
ദോഹ: ഖത്തറിലേക്കുള്ള ഓണ്‍അറൈവല്‍ വിസയില്‍ ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവ്. പുതിയ ഉത്തരവ് പ്രകാരം യാത്രക്കാരന് ഡെബിറ്റ് കാര്‍ഡ് ഉണ്ടായാലും മതി. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിലാണ് ഇളവ്. എന്നാല്‍ മറ്റ് നിബന്ധനകളില്‍ മാറ്റമില്ല.
കഴിഞ്ഞ പതിനൊന്നിനാണ് ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍അറൈവല്‍ വിസയ്ക്ക് ഖത്തര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. യാത്രക്കാരന്‍ നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമായുള്ളയാളായിരിക്കണമെന്നായിരുന്നു പ്രധാന നിബന്ധന. ഇതിലാണിപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡിന് പകരം ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്നതാണ്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. കുടുംബമായാണ് വരുന്നതെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന ആളുടെ പേരില്‍ കാര്‍ഡുണ്ടായാലും മതി. എന്നാല്‍ ഒരുമാസം മാത്രമേ ഖത്തറില്‍ തങ്ങാവൂ.
2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യം സന്ദര്‍ശിക്കാനുള്ള സൗകര്യം ഖത്തര്‍ സര്‍ക്കാര്‍ ഒരുക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.