Currency

പാര്‍ക്കിംങ് പ്രശ്‌നം പരിഹരിക്കരിക്കാനുള്ള പദ്ധതിക്ക് ഏപ്രിലില്‍ രൂപം നല്‍കും

സ്വന്തം ലേഖകന്‍Wednesday, January 11, 2017 12:55 pm

ഏപ്രിലില്‍ 10, 11 തീയതികളില്‍ ദോഹയില്‍ നടക്കുന്ന രണ്ടാമത് വാര്‍ഷിക സ്മാര്‍ട് പാര്‍ക്കിങ് ഖത്തര്‍ സമ്മേളനത്തില്‍ പദ്ധതിക്ക് കൃത്യമായ രൂപം നല്‍കും. പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനത്തിന്റെ ഘടകമായാണ് സമ്മേളനം നടക്കുക. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ: രാജ്യത്തെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള പാര്‍ക്കിങ് ആസൂത്രിത പദ്ധതി 2017ന് ഏപ്രിലില്‍ അന്തിമ രൂപം കൈവരും. ഏപ്രിലില്‍ 10, 11 തീയതികളില്‍ ദോഹയില്‍ നടക്കുന്ന രണ്ടാമത് വാര്‍ഷിക സ്മാര്‍ട് പാര്‍ക്കിങ് ഖത്തര്‍ സമ്മേളനത്തില്‍ പദ്ധതിക്ക് കൃത്യമായ രൂപം നല്‍കും. പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനത്തിന്റെ ഘടകമായാണ് സമ്മേളനം നടക്കുക. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഇതനുസരിച്ചുള്ള പാര്‍ക്കിംങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത പക്ഷം ജനം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. പ്രശനങ്ങള്‍ പരിഹരിക്കാനുള്ള പഠനങ്ങളും മറ്റും നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. കാര്‍ പാര്‍ക്കിങ് നയങ്ങള്‍ സമ്മേളനത്തില്‍ രൂപപ്പെടുത്തപ്പെടും. ഗതാഗത മന്ത്രാലയം സമര്‍പ്പിക്കുന്ന പാര്‍ക്കിങ് ആസൂത്രിത പദ്ധതിയെ കുറിച്ചും വിലയിരുത്തലുകള്‍ ഉണ്ടാകും. പുതിയ പാര്‍ക്കിങ് നയവും പുതിയ പാര്‍ക്കിങ് സ്ഥലത്തിനുള്ള പദ്ധതികളും അടക്കമുള്ള ഓട്ടോമേറ്റഡ് പാര്‍ക്കിങ് സംവിധാനമാണ് പുതുതായി ഉദ്ദേശിക്കുന്നത്.

സാങ്കേതിക കണക്കുകൂട്ടല്‍ പ്രകാരം വാണിജ്യ, ഓഫീസ് വികസനത്തിനായി ഓരോ 65 ചതുരശ്രമീറ്ററിനും ഒരു പാര്‍ക്കിങ് സ്ഥലവും പാര്‍പ്പിട മേഖലകളില്‍ ഒന്നുകില്‍ 120 ചതുരശ്ര മീറ്ററിന് ഒരു പാര്‍ക്കിങ് സ്ഥലം വീതവും അല്ലെങ്കില്‍ ഒരു അപ്പാര്‍ട്‌മെന്റിന് ഒരു സ്ഥലമെന്ന നിലയ്ക്കാണ് പാര്‍ക്കിങിന് സ്ഥലം ആവശ്യമായി വരിക. അടുത്തിടെ പുറത്തുവന്ന കണക്കു പ്രകാരം 2016 സെപ്തംബറിനേക്കാള്‍ ഒക്ടോബറില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 61.2 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇനിയും വാഹനങ്ങളുടെ എണ്ണം കൂടും എന്നാണ് പൊതുവെ കണക്കാക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x