Currency

സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് ഖത്തറില്‍ തടവും പിഴയും

സ്വന്തം ലേഖകന്‍Friday, March 10, 2017 12:01 pm

ദോഹ: പൊതുസ്ഥലങ്ങളിലോ അല്ലാതെയോ സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും നല്‍കുന്ന പുതിയ നിയത്തിന് ഖത്തറില്‍ അംഗീകാരം നല്‍കി. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവോ 10,000 റിയാല്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷവിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.

വ്യക്തികളുടെയോ ആള്‍ക്കൂട്ടത്തിന്റെയോ മാന്യത കളങ്കപ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയോ മറ്റൊരാള്‍ പകര്‍ത്തിയ ഇത്തരം ചിത്രങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കൈമാറുകയോ ചെയ്യുന്നത് ഇനി മുതല്‍ കുറ്റകരമാണ്. അധികൃതരുടെ അനുമതിയില്ലാതെ അപകടങ്ങളുടെയും പരിക്കേറ്റവരുടേയും മരണമടഞ്ഞവരുടേയും ചിത്രവും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരവും കഠിന ശിക്ഷയ്ക്ക് കാരണവുമാണ്.

ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന അന്നുമുതല്‍ നിയമം പ്രാബല്യത്തിലാകും. നിയമം പ്രാബല്യത്തിലാകുന്ന ദിവസം മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നു രണ്ടാം അനുച്‌ഛേദത്തില്‍ നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x