Currency

സെപ്റ്റംബര്‍ 1 മുതല്‍ ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാം

സ്വന്തം ലേഖകന്‍Thursday, August 27, 2020 4:23 pm

ദോഹ: സെപ്റ്റംബര്‍ 1 മുതല്‍ ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4ാം ഘട്ടം സെപറ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 % ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന വ്യവസ്ഥ തുടരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള വിലക്കും റദ്ദാക്കി. ശുചീകരണ, ആതിഥേയ കമ്പനികള്‍ക്ക് ഭവന സേവനങ്ങള്‍ക്കും അനുമതി നല്‍കി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പരമാവധി 15 പേരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x