Currency

പുതിയ രണ്ടു സ്റ്റാംപുകളുമായി ഖത്തര്‍ പോസ്റ്റ്

സ്വന്തം ലേഖകന്‍Saturday, December 16, 2017 8:25 am

ദോഹ: ഖത്തര്‍ പോസ്റ്റ് രണ്ടു പുതിയ സ്റ്റാംപുകള്‍ പ്രകാശനം ചെയ്തു. ദേശീയ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപില്‍ ഒന്ന് സ്ഥാപക അമീര്‍ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയുടെ സ്മരണയ്ക്കായാണ്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കു സമര്‍പ്പിച്ചിട്ടുള്ളതാണു രണ്ടാമത്തേത്. ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫലേഹ് മുഹമ്മദ് അല്‍ നഈമിയാണു പുതിയ സ്റ്റാംപുകള്‍ പ്രകാശനം ചെയ്തത്.

ഖത്തറിനെ ആധുനിക രാജ്യമാക്കി മാറ്റിയ രണ്ടു മഹാനേതാക്കളുടെ ദീര്‍ഘദര്‍ശനവും രാജ്യത്തിനു നല്‍കിയ സംഭാവനകളും പ്രതിഫലിപ്പിക്കുന്നതാണു സ്റ്റാംപുകളെന്നു ഫലേഹ് മുഹമ്മദ് അല്‍ നഈമി പറഞ്ഞു. രണ്ടു സ്റ്റാംപുകളും 10,000 എണ്ണം വീതമാണു ലഭ്യമാക്കുക. പത്തു റിയാല്‍ വിലയുള്ളതാണ് സ്റ്റാംപുകള്‍. അടുത്ത ദിവസം മുതല്‍ ഈ സ്റ്റാംപുകള്‍ പോസ്റ്റ് ഓഫിസുകളില്‍ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x