
ദോഹ: 24 മണിക്കൂര്‍ കൊണ്ട് 63 മീറ്റര്‍ നീളത്തിലൊരു മേല്‍പ്പാലം. ഖത്തറിന്റെ മുഖച്ഛായ മാറ്റുന്ന ദോഹ മെട്രോ റെയില്‍ പ്രൊജക്ടിന്റെ ഭാഗമായാണ് മേല്‍പ്പാലം യാഥാര്‍ത്ഥ്യമായത്. ദോഹയുടെ ഹൃദയ ഭാഗമായ വെസ്റ്റ് ബേയിലാണ് മേല്‍പ്പാലം യാഥാര്‍ത്ഥ്യമായത്.
ഖത്തറിന്റെ സ്‌കൈലൈന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്‌ബേയില്‍ ഖത്തര്‍ പെട്രോളിയം സിറ്റിക്ക് സമീപമാണ് ഖത്തര്‍ റെയില്‍ ഇരുപത്തിനാല് മണിക്കുര്‍ കൊണ്ട് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അറുപത്തിമൂന്ന് മീറ്റര്‍ നീളമാണ് മേല്‍പ്പാലത്തിന് ഉള്ളത്. ഗതാഗത-വാര്‍ത്താ വകുപ്പ് മന്ത്രാലയമാണ് ട്വിറ്ററിലൂടെ മേല്‍പ്പാല നിര്‍മാണം പുറത്ത് വിട്ടത്. വെസ്റ്റ്‌ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് ഖത്തര്‍ പെട്രോളിയം സിറ്റിയിലേക്ക് നടന്ന് പോകാന്‍ പാകത്തിലാണ് പാലത്തിന്റെ നിര്‍മാണം.
മെട്രോയുമായി ബന്ധപ്പെട്ട് ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ റെയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ എന്ന ലക്ഷ്യത്തോടെ ഒരു മേല്‍പ്പാലം നിര്‍മിക്കുന്നത് ആദ്യമായാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.