Currency

ഖത്തറിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻWednesday, November 16, 2016 1:57 pm

തെരെഞ്ഞെടുക്കപ്പെട്ട വകുപ്പുകളിൽപ്പെടുന്ന ജീവനക്കാരുടെ ശമ്പളം മാത്രമേ വർധിപ്പിക്കാൻ ആലോചനയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കാനും സാധ്യതയുണ്ട്.

ദോഹ: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നു. തെരെഞ്ഞെടുക്കപ്പെട്ട വകുപ്പുകളിൽപ്പെടുന്ന ജീവനക്കാരുടെ ശമ്പളം മാത്രമേ വർധിപ്പിക്കാൻ ആലോചനയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കാനും സാധ്യതയുണ്ട്. അതേസമയം രാജ്യം എണ്ണവിലയിടിവ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അതേ കാലയളവിലാണ് ഈ നീക്കമെന്നതാണ് ശ്രദ്ധിക്കേണ്ടത്.

പ്രവാസികളുടെ വേതനത്തിൽ വർധന ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 2017ലായിരിക്കും ശമ്പള വർധന നടപ്പിലാക്കുക. പ്രതിശീർഷ വരുമാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ ഖത്തർ 2011 ലാണു ഇതിനു മുമ്പ് ശമ്പളവർധന ഏർപ്പെടുത്തിയത്. അന്ന് അറുപത് ശതമാനമാണു ശമ്പളം ഉയർത്തിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x