
ദോഹ: മൊബൈല്‍ നെറ്റ്‌വര്‍ക്ക് വേഗത്തില്‍ ഖത്തര്‍ ലോകത്ത് ഒന്നാമത്. ജൂണില്‍ നോര്‍വെയെ മറികടന്നാണു ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്. സെക്കന്‍ഡില്‍ 63.22 എംബിയാണു ഖത്തറിലെ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം. 16.53 എംബിപിഎസാണ് അപ്‌ലോഡ് വേഗം. ലോകത്തെ നെറ്റ്‌വര്‍ക്ക് വേഗത്തെക്കുറിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് തയാറാക്കുന്ന ഊക്‌ല സ്പീഡ് ടെസ്റ്റ് ഇന്‍ഡക്‌സിലാന് ഖത്തര്‍ ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനത്തുള്ള നോര്‍വെയില്‍ സെക്കന്‍ഡില്‍ 62.14 എംബിയാണു ഡൗണ്‍ലോഡ് വേഗം. രാജ്യാന്തരതലത്തില്‍ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 23.54 എംബിയും, അപ്‌ലോഡ് വേഗം സെക്കന്‍ഡില്‍ 9.28 എംബിയുമാണ്. പട്ടികയില്‍ 109ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സെക്കന്‍ഡില്‍ 9.12 എംബിയാണ് ഇന്ത്യയിലെ മൊബൈല്‍ ഡൗണ്‍ലോഡ് വേഗം. 3.62 എംബിയാണ് അപ്‌ലോഡ് വേഗം. 4.62 എംബി ഡൗണ്‍ലോഡ് വേഗവുമായി ലിബിയയാണു പട്ടികയില്‍ ഏറ്റവും അവസാനം. 124ാം സ്ഥാനത്താണു ലിബിയയുള്ളത്.
ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡ് വേഗത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരാണ് ഒന്നാമത്. സെക്കന്‍ഡില്‍ 180.57 എംബിയാണു സിംഗപ്പൂരിലെ ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡ് വേഗം. ഇക്കാര്യത്തില്‍ ആഗോള ശരാശരി 46.25 എംബിപിസ് മാത്രവും. ഡേറ്റാ വേഗത്തിന്റെ കാര്യത്തില്‍ 4ജിയും കടന്ന് 5ജിയിലേക്കെത്തിയ ലോകത്തെതന്നെ ആദ്യത്തെ രാജ്യമാണു ഖത്തര്‍. ഖത്തറിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ഉറീഡൂവാണു ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.