
ദോഹ: ഫൈവ് ജി സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് അഞ്ചാം സ്ഥാനം. ഇന്റര്‍നെറ്റ് മൊബൈല്‍ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്ക്കുന്ന 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടെക്നോളജി ഇന്നവേഷന്‍ മേഖലകളിലെ രാജ്യാന്തര കണ്‍സള്‍ട്ടിങ് സ്ഥാപനമായ ആര്‍തര്‍ ഡി ലിറ്റിലിയാണ് പട്ടിക തയ്യാറാക്കിയത്. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സെക്കന്‍ഡില്‍ പത്ത് ജിബി ഡൗണ്‍ലോഡും അപ്ലോഡും ചെയ്യാനാകുന്ന ഫൈവ് ജി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നടപ്പാക്കിയത് ഖത്തര്‍ പൊതുമേഖലാ മൊബൈല്‍ സേവന ദാതാക്കളായ ഉറീദുവിനാണ്. കൂടാതെ ഫൈവ് ജി സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏരിയല്‍ ടാക്സിയുടെ പരീക്ഷണപ്പറക്കലും വിജയകരമായി നടത്തി. ഇവയെല്ലാമാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ഖത്തറിനെ സഹായിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.