Currency

പ്രവാസികള്‍ക്ക് ആശ്വാസം; ഖത്തര്‍ റീ എന്‍ട്രി പെര്‍മിറ്റ് ഇനി അപേക്ഷിക്കാതെ തന്നെ ലഭിക്കും

സ്വന്തം ലേഖകന്‍Friday, November 27, 2020 4:40 pm
qatar
Villa-kochi-Kerala

ദോഹ: വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതിയുമായി ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ സ്‌പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ റീ എന്‍ട്രി പെര്‍മിറ്റ് ഇതുവര ലഭ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ താമസക്കാരന്‍ ഖത്തര്‍ വിടുമ്പോള്‍ തന്നെ അദ്ദേഹത്തിന് റീ എന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്‌തെടുക്കാം.

എന്നാല്‍ നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് മാത്രമേ ഈ രീതിയില്‍ ഓട്ടോമെറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കൂ. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് നേരത്തെ പോലെ ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കി കാത്തിരിക്കണം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x