
ദോഹ: രാജ്യത്തെ ബ്യൂട്ടി സലൂണുകളിലും ബാർബർ ഷോപ്പുകളിലും കർശന പരിശോധനയുമായി ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രാലയം. വ്യാജ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
ഗുണനിലവാരംകുറഞ്ഞതും, കാലാവധി കഴിഞ്ഞതും, വ്യാജവുമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സലൂണുകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ അല്ലെങ്കിൽ മാനദണ്ധങ്ങൾ പാലിക്കാതെയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപകടസാധ്യതയുണ്ടാക്കുന്നവയാണെന്നും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.