
ദോഹ: കോവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ അര്‍ധ- വാര്‍ഷിക അവധിക്കാല യാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ലോക വ്യാപകമായി കോവിഡ് പടരുന്നതിനാല്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണു നിര്‍ദേശം. അവധിക്ക് രാജ്യത്തിന് പുറത്തു പോകുന്ന ജീവനക്കാരുടെ മടങ്ങിവരവിന് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാലതാമസം നേരിടും.
ദോഹയിലെ സ്‌കൂളുകള്‍ക്ക് ഡിസംബറിലാണ് ശൈത്യകാല അവധി. മിക്ക ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ഇത്തവണ ഡിസംബര്‍ ആദ്യ വാരം മുതല്‍ ഒരുമാസമാണ് അവധി. കോവിഡ് കാലമായതിനാല്‍ പ്രവാസികള്‍ക്ക് മധ്യവേനല്‍ അവധിക്ക് നാട്ടില്‍ പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ചില ഇന്ത്യന്‍ സ്‌കൂളുകള്‍ രണ്ടുമാസത്തെ അവധിയില്‍ ഒരു മാസം ശൈത്യകാല അവധിയാക്കാന്‍ തീരുമാനിച്ചതു പ്രകാരം ഒരുമാസത്തെ അവധി ഓഗസ്റ്റില്‍ നല്‍കിയിരുന്നു. പത്ത് ദിവസത്തെ ശൈത്യകാല അവധിയാണ് ഇത്തവണ ഒരു മാസമാക്കിയത്.
നേരത്തെ രണ്ടുമാസത്തെ മധ്യവേനല്‍ അവധി നല്‍കിയ സ്‌കൂളുകള്‍ക്ക് പത്തു ദിവസമായിരിക്കും ശൈത്യകാല അവധി. അവധിക്കു ശേഷം എല്ലാ സ്‌കൂളുകളും 2021 ജനുവരി ആദ്യവാരം തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.