Currency

ജി.സി.സി. ഭക്ഷ്യ ഇറക്കുമതി മാനദണ്ഡം; ഏപ്രില്‍ മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍Wednesday, March 22, 2017 7:38 pm

ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നിര്‍മാണ വിവരങ്ങളും നല്‍കിയിരിക്കണം. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ പ്രാദേശിക വിപണിയില്‍ എത്തുന്നതിനുമുമ്പ് വേണ്ട നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദോഹ: ഭക്ഷ്യ വസ്തുക്കളിന്മേലുള്ള ജിസിസി ഗൈഡ് ഏപ്രില്‍ മുതല്‍ നടപ്പാക്കും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളിന്മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ജിസിസി ഗൈഡാണ് നടപ്പിലാക്കുന്നതെന്ന് പൊതു ആരോഗ്യ മന്ത്രാലയം അയിച്ചു. മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉന്നത നിലവാരമുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഗൈഡ് നടപ്പാക്കുന്നതിനു പിന്നിലുള്ള ലക്ഷ്യം.

അതേസമയം വ്യക്തിഗത ഉപയോഗത്തിനായുള്ള ഭക്ഷ്യവസ്തുക്കളില്‍ ഇത് ബാധകമല്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ നിര്‍മാണ വിവരങ്ങളും നല്‍കിയിരിക്കണം. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ പ്രാദേശിക വിപണിയില്‍ എത്തുന്നതിനുമുമ്പ് വേണ്ട നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ ജിസിസി രാജ്യങ്ങളിലും പുതിയ തീരുമാനം ഒരേസമയം നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും അവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x