Currency

വിദേശ തൊഴിലാളികള്‍ക്ക് നിയമസംരക്ഷണം: ഖത്തര്‍ 36 കരാറുകളില്‍ ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Saturday, October 28, 2017 1:38 pm

വിദേശ തൊഴിലാളികള്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ഖത്തര്‍ 36 കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. തൊഴിലാളികളെ ഖത്തറിലെത്തിക്കുന്നതിന് മുമ്പ് വിദേശതൊഴിലാളികളുടെ അടിസ്ഥാന നിയമ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് നിയമസംരക്ഷണം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ഖത്തര്‍ 36 കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഭരണവികസന, തൊഴില്‍, സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളെ ഖത്തറിലെത്തിക്കുന്നതിന് മുമ്പ് വിദേശതൊഴിലാളികളുടെ അടിസ്ഥാന നിയമ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഭാവിയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ദാതാവ് തൊഴിലാളിക്ക് ശമ്പളം നല്‍കാത്ത അവസരത്തില്‍ തൊഴിലാളിക്ക് സഹായം നല്‍കുന്ന എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് ഫണ്ട് ഇത്തരത്തിലുള്ളതാണെന്നും പദ്ധതിയുടെ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്ന വേജ്‌പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂ.പി.എസ്) വിദേശതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഖത്തര്‍ ഗവണ്‍മെന്റ് നിയമ നിര്‍മ്മാണങ്ങളിലും നിയമ ഭേദഗതികളിലും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര മില്യനടുത്ത് തൊഴിലാളികള്‍ ഈ സംവിധാനത്തിന് കീഴിലുണ്ടെന്നും 49389 കമ്പനികള്‍ ഡബ്ല്യൂ.പി.എസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോ. ഇസ്സ അല്‍ ജഫാലി അല്‍ നുഐമി നയതന്ത്രപ്രതിനിധികളെ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x