ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത്. സ്വകാര്യ ട്യൂഷന് തടയിടാന്‍ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്‍കി. നടപടി എടുക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കി.
ദോഹ: ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത്. സ്വകാര്യ ട്യൂഷന് തടയിടാന്‍ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്‍കി. നടപടി എടുക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കി.
സ്വകാര്യസ്‌കൂള്‍ അധ്യാപകരും അല്ലാത്തവരും ഫ്‌ളാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച് നടത്തുന്ന ട്യൂഷന്‍ ക്ലാസുകള്‍ക്കെതിരെയും നടപടി എടുക്കും. മന്ത്രാലയ അധികൃതരുമായി സഹകരിച്ച് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യുകയാണ് സംഘത്തിന്റെ ചുമതല. അതേസമയം ഖത്തറില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റേയും ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ സ്വകാര്യ ട്യൂഷന്‍ എടുക്കാനും ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും അനുമതിയുള്ളു. പരസ്യം നല്‍കുന്നതിന് അനുമതിയുള്ള സ്ഥാപനമാണെങ്കിലും പ്രത്യേകാനുമതി നേടിയിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.