
ദോഹ: ഒട്ടേറെ പേരെ ആകര്‍ഷിച്ച് ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവല്‍. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് മേള. ഖത്തര്‍ ടൂറിസം അതോറിറ്റിയും ഡിഇസിസിയിലെ സമ്മര്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയും ചേര്‍ന്നാണു മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളുള്‍പ്പെടെ ലഭ്യമാകുന്ന സൂഖും മേളയില്‍ ഒരുക്കിയിട്ടുണ്ട്. 140 സ്റ്റാളുകളാണു സൂഖിലുള്ളത്. തുര്‍ക്കി, കുവൈത്ത്, യെമന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹോംമെയ്ഡ് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.
ഒട്ടേറെ വിനോദ പരിപാടികളും ഫെസ്റ്റിവലിലുണ്ട്. ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയാണു സമ്മര്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയിലേക്കു പ്രവേശനം. 15 ഖത്തര്‍ റിയാലാണു പ്രവേശന ടിക്കറ്റ് നിരക്ക്. ഗെയിമുകള്‍ക്ക് 10 റിയാല്‍ മുതല്‍ 35 റിയാല്‍ വരെയാണു നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.