
ദോഹ: നാലു വര്‍ഷത്തിനുള്ളില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണം 29 ലക്ഷമായി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. ആല്‍പന്‍ കാപ്പിറ്റലിന്റെ ജിസിസി ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം അവസാനത്തോടെ 17.5 ലക്ഷം രാജ്യാന്തര സന്ദര്‍ശകരാണു ഖത്തറിലെത്തുക. ട്രാവല്‍, ടൂറിസം രംഗത്തു ജിസിസി മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമായി ഖത്തര്‍ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ലെ ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഹോട്ടല്‍മുറി ലഭ്യതയില്‍ വര്‍ധനയുണ്ടാവുന്നുണ്ട്. 2017ല്‍ ഖത്തറില്‍ 22,461 ഹോട്ടല്‍മുറികളാണു ലഭ്യമായിട്ടുള്ളത്. 2022 ആകുമ്പോഴേക്കും ഇത് 46,000 ഹോട്ടല്‍മുറികളായി വര്‍ധിക്കും. 2021നുള്ളില്‍ ഖത്തറില്‍ പുതിയതായി 21 ഹോട്ടലുകളാണു തുറക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.