
ദോഹ: രാജ്യത്ത് മറ്റൊരു ജലവൈദ്യുത പദ്ധതി കൂടി നിര്‍മ്മിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നിര്‍മ്മിക്കാനുദ്ദേശിക്കുന്നതാണ് പദ്ധതി. ഇതിനായി റാസ് റുക്‌നില്‍ പ്രത്യേക സ്ഥലവും ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ജലവൈദ്യുത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
700 മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മുല്‍ ഹൗല്‍ പവര്‍ പ്ലാന്റിന്റെ വ്യാപ്തിയില്‍ റാസ് റുക്‌നില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പദ്ധതി 2020ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തിന്റെ വൈദ്യുതജല ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുമെന്നും ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഫഹദ് ഹമദ് അല്‍ മുഹന്നദി പറഞ്ഞു.
രാജ്യത്തെ മറ്റു ജലവൈദ്യുത പദ്ധതികള്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അല്‍ മുഹന്നദി വിശദീകരിച്ചു. റാസ് റുക്‌നിലെ പദ്ധതിക്കാവശ്യമായ ടെന്‍ഡര്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും 2019 അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും 2020ല്‍ പൂര്‍ത്തീകരിക്കുന്നതിന് അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് ആല്‍ഥാനി പ്രത്യേകം നിര്‍ദേശം നല്‍കിയിരിക്കുന്നതായം അല്‍ മുഹന്നദി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.