രാജ്യത്ത് അടുത്തിടെയുണ്ടായ ഇന്ധന വിലവര്‍ധനയാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത്. സ്വകാര്യ ടാക്‌സി കമ്പനികളും ലിമോസിനുകളും ഉടന്‍ നിരക്ക് വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷം യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിച്ചതായി പ്രമുഖ സ്വകാര്യ ടാക്‌സി കമ്പനി അധികൃതര്‍ പറഞ്ഞു.
ദോഹ: ഇന്ധനവില വര്‍ധിപ്പിച്ചതോടെ രാജ്യത്തെ സ്വകാര്യയാത്രാ സേവനദാതാക്കളും യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങി. രാജ്യത്ത് അടുത്തിടെയുണ്ടായ ഇന്ധന വിലവര്‍ധനയാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത്. സ്വകാര്യ ടാക്‌സി കമ്പനികളും ലിമോസിനുകളും ഉടന്‍ നിരക്ക് വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷം യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിച്ചതായി പ്രമുഖ സ്വകാര്യ ടാക്‌സി കമ്പനി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പെട്രോള്‍ വിലയില്‍ അമ്പത് ശതമാനത്തിലധികമാണ് വര്‍ധനവുണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡീസല്‍ വിലയിലും വര്‍ധനയുണ്ട്. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഇന്ധനവില താരതമ്യേന കുറവ് ഖത്തറിലാണ്. അതേസമയം മിക്കവാറും സ്‌കൂളുകളും സ്വകാര്യ ഗതാഗത കമ്പനികളില്‍ നിന്നാണ് സ്‌കൂള്‍ ഗതാഗതത്തിനായി ബസുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നതിനാല്‍ ഇന്ധനവില വര്‍ധന സ്വകാര്യ സ്‌കൂളുകളെ സാരമായി ബാധിക്കും. ഇന്ധനവില വര്‍ധനയോടെ ബസ് വാടകനിരക്കും വര്‍ധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.