ദോഹ: ഖത്തറില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഏപ്രില്‍ 2 വെള്ളിയാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര സേവനം മാത്രമാക്കി ഉത്തരവിറക്കി.
സാധാരണ രീതിയിലുള്ള വാക്ക് ഇന്‍ ചികിത്സയ്ക്ക് അനുമതിയില്ല. ഓണ്‍ലൈന്‍ വഴിയോ മറ്റ് പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വഴിയോ സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാമെന്നും മന്ത്രിസഭയുടെ ഉത്തരവില്‍ പറയുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് നിലനില്ക്കും.
രോഗവ്യാപനം വീണ്ടും കൂടിയ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ ഖത്തറില്‍ പുനസ്ഥാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.