Currency

ദേശീയദിനാഘോഷം; കര്‍ശന ഗതാഗത നിയന്ത്രണങ്ങളുമായി ഖത്തര്‍ ഗതാഗത വകുപ്പ്

സ്വന്തം ലേഖകന്‍Friday, December 14, 2018 11:37 am

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ഗതാഗത വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന തരത്തില്‍ കൊടി തോരണങ്ങള്‍ അലങ്കരിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന രൂപത്തില്‍ ചിത്രങ്ങളോ കൊടി തോരണങ്ങളോ അലങ്കരിക്കരുത്. കാറുകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാല്‍ ശക്തമായ ശിക്ഷ ലഭിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് കര്‍ശന നിരീക്ഷണങ്ങള്‍ തുടരും. റോഡുകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യമാറകള്‍വഴി നിയമലംഘകരെ പിടികൂടി കടുത്ത ശിക്ഷ നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x