Currency

ഖത്തറിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും വെള്ളിയാഴ്ച നിര്‍ബന്ധിത വാരാന്ത്യ അവധി

സ്വന്തം ലേഖകന്‍Wednesday, March 29, 2017 10:48 am

ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനൊപ്പം, കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ മണിക്കൂര്‍ അവധിയും മുഴുവന്‍ വേതനം നല്‍കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വെള്ളിയാഴ്ച നിര്‍ബന്ധമായും വാരാന്ത്യ അവധി നല്‍കണമെന്ന് നിര്‍ദ്ദേശം. പുതിയ തൊഴില്‍ നിയമത്തിലെ 75-ാം നമ്പര്‍ വകുപ്പിലെ വ്യവസ്ഥ വിശദീകരിച്ചാണ് തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്കായി ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയുള്ള ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് കര്‍ശന നിലപാട് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഷിഫ്റ്റ് തൊഴിലാളികള്‍ ഒഴികെ രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും വാരാന്ത്യത്തില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനൊപ്പം, കുറഞ്ഞത് 24 മണിക്കൂര്‍ തുടര്‍ച്ചയായ മണിക്കൂര്‍ അവധിയും മുഴുവന്‍ വേതനം നല്‍കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.

വിവിധ സന്ദര്‍ഭങ്ങളിലായി തൊഴിലാളിക്ക് മുഴുവന്‍ വേതനത്തോടും കൂടി പത്ത് ദിവസത്തെ അവധിക്കും അര്‍ഹതയുണ്ട്. തൊഴിലാളികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അധികൃതരെ അറിയിക്കുന്നതിനു വേണ്ടി മന്ത്രാലയം കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x