Currency

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനം; രജിസ്ട്രേഷന് പുതിയ ലിങ്ക്

സ്വന്തം ലേഖകന്‍Sunday, July 22, 2018 11:19 am

ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് സൗദി അറേബ്യ പുതിയ ലിങ്ക് ഏര്‍പ്പെടുത്തി. ആദ്യം ഏര്‍പ്പെടുത്തിയ ലിങ്ക് ഖത്തര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്‌തെന്ന് കാണിച്ചാണ് നടപടി. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പുതിയ ലിങ്ക് ഏര്‍പ്പെടുത്തിയത്.

ഖത്തരി തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിന് ഖത്തര്‍ സഹകരിക്കുന്നില്ലെന്നും സൗദി പറയുന്നു. ഇതേ തുടര്‍ന്നാണ് ഖത്തരി തീര്‍ഥാടകരുടെ രജിസ്ട്രേഷന് ഹജ്ജ്, ഉംറ മന്ത്രാലയം ക്രമീകരണം ഏര്‍പ്പെടുത്തിയത്. നിരവധി പേര്‍ ഖത്തറില്‍ നിന്ന് ഹജിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെയാണ് ലിങ്ക് ഖത്തര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തതെന്ന് സൗദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം പറയുന്നു. https://qh.Hajj.gov.sa എന്നതാണ് നേരത്തെ ഉണ്ടായിരുന്ന ലിങ്ക്.

https://qh1.Hajj.gov.sa എന്നതാണ് പുതിയ ലിങ്ക്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഹജ്ജിന് എത്തേണ്ടത്. ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെയുള്ള സര്‍വീസുകളാണ് ഹജ്ജിനെത്താന്‍ ഉപയോഗിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x