Currency

ഖത്തറിൽ സൗജന്യ നിയമസഹായ സംവിധാനം പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖകൻSaturday, November 5, 2016 8:02 pm

സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വൈകല്യങ്ങൾ ഉള്ളവരെയും മനഷ്യക്കടത്തിന് ഇരയായവരെയും സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. വക്കീലിനെ വച്ച് സ്വന്തമായി കേസ് നടത്താൻ സാധിക്കാത്തവർ‍ക്ക് നിയമ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാകും.

ദോഹ: സൗജന്യ നിയമസഹായ വേദിയുമായി ഖത്തർ സർവകലാശാല. രാജ്യത്ത് നിയമസഹായം ആവശ്യമുള്ള പണമില്ലാത്തവരെ സഹായിക്കുന്നതിന്റെ ഭാഗമായി സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിയത്. തൊഴിൽ പ്രശ്‌നങ്ങൾ, കുട്ടികളുടെ കൈവശാവകാശം, വിവാഹം, വിവാഹമോചനം എന്നിവയ്ക്കാവശ്യമായ നിയമ സഹായങ്ങൾ ഇവിടെ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വൈകല്യങ്ങൾ ഉള്ളവരെയും മനഷ്യക്കടത്തിന് ഇരയായവരെയും സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. വക്കീലിനെ വച്ച് സ്വന്തമായി കേസ് നടത്താൻ സാധിക്കാത്തവർ‍ക്ക് നിയമ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാകും. ഖത്തർ സർവകലാശാല 2012ൽ തന്നെ ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. ഇപ്പോഴാണ് പദ്ധതി യാഥാർത്ഥ്യമായത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x