ഖത്തറിൽ പരിഷ്കറിച്ച തൊഴിൽ നിയമവ്യവസ്ഥകൾ ഡിസംബര്‍ 14 മുതൽ പ്രാബല്യത്തിൽ വരും.
ദോഹ: ഖത്തറിൽ പരിഷ്കറിച്ച തൊഴിൽ നിയമവ്യവസ്ഥകൾ ഡിസംബര്‍ 14 മുതൽ പ്രാബല്യത്തിൽ വരും. തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍ പ്രവേശിച്ച ആള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് തിരിച്ച് പോകേണ്ടി വന്നാൽ ആദ്യത്തെ കരാര്‍ കാലാവധി കഴിഞ്ഞശേഷമെ മടങ്ങി വരാന്‍ കഴിയൂ എന്നതു പുതിയ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
നിലവിലെ നിയമപ്രകാരം വിസ റദ്ദാക്കി നാട്ടില്‍ പോകുന്ന ഒരാളിന് ഖത്തറിലേക്ക് മടങ്ങി വരണമെങ്കില്‍ രണ്ട് വര്‍ഷമാണ് കാത്തിരിക്കേണ്ടത്. പുതിയ നിയമപ്രകാരം, കാലവധി കഴിയുന്നതോടെ തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതാകുകയും ചെയ്യും. അതിനൊപ്പം എക്സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ അവസാനിക്കുകയും ചെയ്യും.
രണ്ട് വര്‍ഷത്തേക്കായാലും അഞ്ച് വര്‍ഷത്തേക്കായാലും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.