Currency

ഇന്ധന വിലയില്‍ കുറവ് പ്രഖ്യാപിച്ച് ഖത്തര്‍

സ്വന്തം ലേഖകന്‍Monday, July 1, 2019 1:47 pm

ദോഹ: ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില കുറയും. സൂപ്പര്‍ പെട്രോള്‍, പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കാണ് വില കുറയുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 25 ദിര്‍ഹത്തിന്റെ കുറവുണ്ടാകും. സൂപ്പര്‍ പെട്രോളിന് 25 ദിര്‍ഹവും ഡീസലിന് പതിനഞ്ച് ദിര്‍ഹവും പുതിയ മാസം കുറവുണ്ടാകും. ജൂണില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന്റെ പുതിയ വില ഒരു റിയാല്‍ എഴുപത് ദിര്‍ഹമാണ്.

സൂപ്പര്‍ പെട്രോളിന് ഒരു റിയാല്‍ 75 ദിര്‍ഹവും ഡീസലിന് ഒരു റിയാല്‍ 85 ദിര്‍ഹവുമാണ് പുതിയ നിരക്ക്. ഈ വര്‍ഷം ജനുവരിയിലാണ് ഇന്ധന വിലയില്‍ ഏറ്റവും കുറവുണ്ടായത്. നേരത്തെ ഊര്‍ജ്ജ മന്ത്രാലയമാണ് വില വിവരപ്പട്ടിക പുറത്തിറക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഖത്തര്‍ പെട്രോളിയമാണ് വില നിശ്ചയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x