അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ആരോഗ്യ പരിചരണമേഖലയിലെ ചെലവ് 8.8 ശതമാനം വര്‍ധിക്കും. പൊതു ആരോഗ്യപരിചരണ മേഖലയേക്കാള്‍ 5.8 ശതമാനം വര്‍ധനയാണ് സ്വകാര്യമേഖലയില്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബി.എം.ഐ.യുടെ റിപ്പോര്‍ട്ട്.
ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണമേഖലയിലെ ചെലവ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സ്വകാര്യ ആരോഗ്യ പരിചരണമേഖലയിലെ ചെലവ് 8.8 ശതമാനം വര്‍ധിക്കും. പൊതു ആരോഗ്യപരിചരണ മേഖലയേക്കാള്‍ 5.8 ശതമാനം വര്‍ധനയാണ് സ്വകാര്യമേഖലയില്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബി.എം.ഐ.യുടെ റിപ്പോര്‍ട്ട്.
അതേസമയം ഈ വര്‍ധന ആഗോള മരുന്നുനിര്‍മാതാക്കള്‍ക്ക് യഥേഷ്ടം അവസരങ്ങളാണ് സ്വകാര്യമേഖല വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016-ല്‍ രാജ്യത്തെ ആരോഗ്യമേഖലയുടെ ചെലവ് 1,540 കോടി റിയാല്‍ ആയിരുന്നത് 2026 ആകുമ്പോഴേക്കും 2,710 കോടി റിയാലായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
2016-ലെ ആരോഗ്യമേഖലയുടെ മൊത്തം ചെലവില്‍ 84 ശതമാനമാണ് പൊതു ആരോഗ്യമേഖലയുടെ ചെലവ്. പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പന്ന വളര്‍ച്ചയേക്കാള്‍ വേഗത്തിലാകും ആരോഗ്യപരിചരണ മേഖലയിലെ ചെലവെന്നാണ് വിലയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 2,450 റിയാലാണ് ആരോഗ്യ പരിചരണമേഖലയ്ക്കായി നീക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.