
ദോഹ: ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തറില്‍ അസാധാരണമാംവിധം ചൂടേറുന്നു. ബത്ന, അബുസംറ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പകല്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസാണ്. ഗുവൈരിയ, ജുമൈലിയ, ഷഹാനിയ, കരാന എന്നിവിടങ്ങളില്‍ 47 ഡിഗ്രിയായിരുന്നു ചൂട്. ഖത്തറിന്റെ ചരിത്രത്തില്‍ ജൂണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 49.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഖത്തറിന്റെ ഏതാണ്ടെല്ലാഭാഗങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെടുന്നു എന്നാണു കണക്ക്. തുരയ്നയില് 46, ഷീഹാനിയയിലും അബു ഹമൂറിലും 45, ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ 44, ദോഹ തുറമുഖം 42, മിസൈദ്, അല്‍ ഖോര്‍ 41, റുവൈസ് 40, വക്ര 38 എന്നിങ്ങനെയായിരുന്നു മറ്റുസ്ഥലങ്ങളിലെ കൂടിയതാപനില. രാത്രിയും ചൂട് ഏറെയാണെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍.
ചൂട് ഇത്ര ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യപ്രകാശം നേരിട്ടു ശരീരത്തില്‍ പതിക്കാതെ നോക്കണം എന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.