കണ്ണ് സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് പണം നല്കുന്ന പുതിയ എ.ടി.എം. മെഷീനുകളാണ് ക്യു.എന്‍.ബി.യുടെ ശാഖകളിലുള്ളത്.
ദോഹ: എ.ടി.എമ്മില്‍ നിന്നും പണമെടുക്കാന്‍ ഇനി കാര്‍ഡോ പിന്‍നമ്പറോ വേണമെന്നില്ല. പകരം കണ്ണുകള്‍ മതി. ഖത്തര്‍ നാഷണല്‍ ബാങ്കാണ് (ക്യു.എന്‍.ബി.) ഉപഭോക്താക്കള്‍ക്കായി പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നത്. കണ്ണ് സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് പണം നല്കുന്ന പുതിയ എ.ടി.എം. മെഷീനുകളാണ് ക്യു.എന്‍.ബി.യുടെ ശാഖകളിലുള്ളത്. എ.ടി.എമ്മുകളില്‍ ബയോമെട്രിക് ഐ സ്കാന്‍ വെരിഫിക്കേഷന് സാങ്കേതികവിദ്യ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബാങ്ക് ആരംഭിച്ചത്. പുതിയ സംവിധാനത്തെക്കുറിച്ച് ഈ ആഴ്ചയാണ് ഉപഭോക്താക്കളെ ഇമെയില്‍ വഴി ഓര്‍മപ്പെടുത്തിയത്.
കൂടുതല്‍ സുരക്ഷയും സൗകര്യപ്രദവുമാണ് പുതിയവിദ്യയെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. ക്യു.എന്‍.ബി.യുടെ ഏതെങ്കിലും ശാഖയില്‍ ഈ സേവനത്തിനായി ഉപഭോക്താക്കള്‍ രജിസ്റ്റര്‍ചെയ്യണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എ.ടി.എമ്മുകളില്‍ ഫിംഗര്വെയിന് സ്കാന്‍ സംവിധാനം കൊമേഴ്സ്യല്‍ ബാങ്ക് ഏര്‍പ്പെടുത്തിയത്. ഓരോവ്യക്തികളുടേയും വിരലുകളിലെ ഞരമ്പുകള്‍ വ്യത്യസ്തമായതിനാല്‍ കൂടുതല്സുരക്ഷ നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.