
ദോഹ: ജീവകാരുണ്യ മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോല്‍സാഹനമേകാന്‍ 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ഷെയ്ഖ് ഈദ് അല്‍താനി വഖഫ്. ആദ്യ ഷെയ്ഖ് ഈദ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ഇന്നുമുതല്‍ 2019 ജനുവരി 15വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം.
സമൂഹത്തില്‍ ഉന്നതമായ മാനുഷികമൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും തിന്മയ്ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള അംഗീകാരമാണ് ഈ അവാര്‍ഡുകള്‍. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക,ശാസ്ത്ര-ബൗദ്ധിക മേഖലകളില്‍ സാമൂഹികവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുന്നവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ ശുപാര്‍ശ ചെയ്യാം. ആദ്യപുരസ്കാര ജേതാക്കളെ മാര്‍ച്ചില്‍ പ്രഖ്യാപിക്കും. മൂന്നു കാഷ് അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 5ലക്ഷംറിയാലും രണ്ടാം സമ്മാനം 3ലക്ഷവും മൂന്നാം സമ്മാനം 2 ലക്ഷം റിയാലുമാണ്. ആദ്യ പുരസ്കാര വിതരണം 2019 ഏപ്രില്‍ 10ന് നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.