നവീകരണ-വികസന പ്രവർത്തനങ്ങൾക്കായി ദോഹ തുറമുഖം 2017 മാർച്ച് 30 മുതൽ പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 200 കോടി റിയാൽ മുടക്കിയാണ് ദോഹ തുറമുഖം നവീകരിക്കുന്നത്.
ദോഹ: നവീകരണ-വികസന പ്രവർത്തനങ്ങൾക്കായി ദോഹ തുറമുഖം 2017 മാർച്ച് 30 മുതൽ പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 200 കോടി റിയാൽ മുടക്കിയാണ് ദോഹ തുറമുഖം നവീകരിക്കുന്നത്. ഏപ്രില്‍ ആദ്യവാരം മുതൽ തുറമുഖത്തിന്റെ ഡ്രില്ലിംഗ് അടക്കമുള്ള നവീകരണ പ്രവർത്തികൾ ആരംഭിക്കും.
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദോഹ തുറമുഖത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയിസ് ഷിപ്പ് ടെര്‍മിനലാക്കി മാറ്റുകയും ചെയ്യും. ഈ വർഷം ഡിസംബർ അവസാനത്തോടെ ദോഹ തുറമുഖത്തിലെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഹമദ് അന്താരാഷ്ട്ര തുറമുഖത്തിലേക്ക് മാറ്റുമെന്നു വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.