ലണ്ടൻ: വിദേശത്തു നിന്നും ബ്രിട്ടനിൽ എത്തുന്നവർക്ക് തിങ്കളാഴ്ച (ജൂൺ 8) മുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ക്വാറന്റീൻ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1000 പൗണ്ട് വരെ പിഴ അടക്കേണ്ടിവരും.
അതേസമയം വെയിൽസിൽ ഈ മാസം 29 മുതൽ സ്കൂളുകൾ തുറക്കും. എന്നാൽ സ്കൂളിൽ കുട്ടികളെ അയ്ക്കാത്ത മാതാപിതാക്കൾക്കെതിരേ നടപടിയുണ്ടാകില്ലെന്നു അധികൃതർ അറിയിച്ചിട്ടുണ്ട് .
വിദേശത്തു നിന്നും എത്തുന്നവർക്ക് ഫ്രാൻസും 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇറ്റലി, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങൾ യാത്രാ വിലക്കുകളും ക്വാറന്റീൻ മുൻകരുതലുകളും പൻവലിക്കുകയാണ്.
14 days quarantine for international travelers in UK
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.