Currency

ഖത്തറില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മൊബൈല്‍ റഡാറുകള്‍

സ്വന്തം ലേഖകന്‍Tuesday, February 21, 2017 12:45 pm

തിരക്കേറിയ റോഡുകളില്‍ അമിത വേഗത്തില്‍ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനുറച്ചാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ദോഹ: രാജ്യത്ത് നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിച്ചാല്‍ ഇനി അധികൃതരുടെ പിടി വീഴും. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി. തിരക്കേറിയ റോഡുകളില്‍ അമിത വേഗത്തില്‍ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനുറച്ചാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ വിവരമറിയിച്ചാണ് പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്.

റാസലഫാന്‍, സല്‍വ റോഡ്, ഉംസൈദ്, ട്രക്ക് റൂട്ട് എന്നിവിടങ്ങളില്‍ നിലവില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കും. ശരിയായ രീതിയില്‍ വാഹനങ്ങളുടെ ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിച്ച് മറ്റ് വാഹനങ്ങളുമായി മികച്ച ആശയവിനിമയം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x