
ദോഹ: ഖത്തറില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഖത്തറില്‍ ഇന്നലെ ശക്തമായി പെയ്ത മഴ മൂന്ന് നാള്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. റാസ് ലഫാന്‍, അല്‍ ഖോര്‍, അല്‍ ജുമൈല്യ ഉംബാബ് തുടങ്ങി മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഈ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചത്.
അടിയന്തര സഹായങ്ങള്‍ക്കായി 999 എന്ന നമ്പറില്‍ വിളിക്കാനും നിര്‍ദേശമുണ്ട്. പൊലീസ് ആംബുലന്‍സ് സിവില്‍ ഡിഫന്‍സ് തുടങ്ങിയ എല്ലാ അവശ്യസേവനങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം. ആറു ഭാഷകളിലായി 24 മണിക്കൂറും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനമുണ്ടാകും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ MOI വെബ് പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.