നിസ്വയുടെ വിവിധ ഭാഗങ്ങള്‍, ഇസ്കി, വാദി ബനീ ഖാലിദ് തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പം സലാലയിലും മഴയുണ്ടായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിസ്വയിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുറൈമി: ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ബുറൈമി വാദി അല്‍ ജിസി ചെക്ക്പോസ്റ്റിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്തു. വാദി ജിസി ചെക്ക്പോസ്റ്റിന് അഞ്ചു കിലോമീറ്റര്‍ അകലെ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ബുറൈമിയില്‍നിന്ന് സൊഹാറിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുകളില്ല. റോഡില്‍ വെള്ളം കയറിയതോടെ മുന്നില്‍പോയ വാഹനം വേഗം കുറച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
നാലു സ്വദേശി കുടുംബങ്ങളും ആറു വിദേശി യാത്രക്കാരുമാണ് വാഹനങ്ങളില്‍ ഉണ്ടായിരുന്നത്. നിസ്വയുടെ വിവിധ ഭാഗങ്ങള്‍, ഇസ്കി, വാദി ബനീ ഖാലിദ് തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പം സലാലയിലും മഴയുണ്ടായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിസ്വയിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.