
ദോഹ: ശനിയാഴ്ച രാജ്യത്ത് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞും അനുഭവപ്പെടും. അതേസമയം പകല്‍ ചൂട് കാലാവസ്ഥയായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പകല്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അടുത്ത രണ്ട് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍-വടക്ക് കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കും.
തിരമാല 1 മുതല്‍ 3 അടി വരെയും ചില സമയങ്ങളില്‍ 4 അടി ഉയരത്തിലുമെത്തും. ദൂരക്കാഴ്ച 4 മുതല്‍ 8 കിലോമീറ്റര്‍ വരെയും ചില ഇടങ്ങളില്‍ 3 കിലോമീറ്റര്‍ വരെയും കുറയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.