Currency

ന്യൂനമര്‍ദം: തിങ്കളാഴ്ച വരെ മഴയ്ക്കു സാധ്യത

സ്വന്തം ലേഖകന്‍Saturday, October 27, 2018 3:00 pm

ദോഹ: ന്യൂനമര്‍ദം മൂലം ഖത്തറില്‍ തിങ്കളാഴ്ചവരെ മഴയ്ക്കു സാധ്യത. ഇന്ന് ഉച്ചയ്ക്കുശേഷം മുതല്‍ ചാറ്റല്‍ മഴയ്ക്കും ചിലപ്പോള്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നഗരത്തിലെ ചില ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. അല്‍ വക്റ ഉള്‍പ്പെടെ തെക്കന്‍ഭാഗങ്ങളിലാണു മിതമായ തോതില്‍ മഴ ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ മേഖലകളിലും മഴ ലഭിച്ചു. ഒക്ടോബറില്‍ പതിവായി ലഭിക്കുന്ന മഴതന്നെയാണ് ഇപ്പോഴുള്ളതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളില്‍ താപനിലയില്‍ കുറവു വന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x