
മഴ പെയ്യുമോ ഇല്ലയോ എന്നൊക്കെ കാലാവസ്ഥ നോക്കിയാണ് നമ്മള് പറയുന്നത്. എന്നാല്‍ തന്നെ അത് ശ്രമകരമായ കാര്യമാണ്. പക്ഷേ ഇക്കാര്യം കൃത്യയമായി കുട തന്നെ പറയുകയാണെങ്കിലോ? സംഭവം സത്യമാണ്. കാലാവസ്ഥ നോക്കി മഴ പെയ്യുമോയെന്ന് കണ്ട് പിടിക്കുന്ന കുട നിര്‍മ്മിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍. ഈ കുട ഒന്നു കുലുക്കി നോക്കിയാല്‍ ഇന്ന് മഴ ദിവസമാണോ തെളിഞ്ഞ കാലാവസ്ഥയാണോ എന്ന് മനസിലാക്കാനാകും. ‘ജോനാസ് ‘എന്നാണ് ഈ കുടയുടെ പേര്. സാംസങ്ങിന്റെ എന്‍ജിനീയര്‍മാരാണ് കുട നിര്‍മ്മാണത്തിന് പിന്നില്‍.

കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സെന്‍സറാണ് ഇത് സാധ്യമാക്കുന്നത്. എല്‍ഇഡി ലൈറ്റിങ്ങ് സംവിധാനത്തിലൂടെയും ഇത് മനസിലാക്കാന്‍ സാധിക്കും. കുടയുടെ പിടിയില്‍ ചുവന്ന ലൈറ്റ് തെളിയുകയാണെങ്കില്‍ മഴ ദിവസമാണെന്നും പച്ച ലൈറ്റാണ് കത്തുന്നതെങ്കില്‍ തെളിഞ്ഞ ദിവസമായിരിക്കുമെന്നും അറിയാന്‍ സാധിക്കും. ബ്ലൂട്ടൂത്തിന്റെ സഹായത്തോടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ബ്ലൂട്ടൂത്തുവഴി ഫോണില്‍ സന്ദേശങ്ങളെത്തും.
കാലാവസ്ഥ മാത്രമല്ല ,സന്ദേശങ്ങളോ കോളുകളോ വന്നാലും അത് കുട മനസിലാക്കി തരും. അപ്പോള്‍ കുടയ്ക്ക് ഒരു വിറയല്‍ അനുഭവപ്പെടും. കൂടാതെ ഫോണ്‍ നഷ്ട്ടപ്പെട്ടു പോകുകയാണെങ്കിലും കുട സഹായത്തിനെത്തും. നിശ്ചിത പരിധിയില്‍ ഫോണ്‍ ഇല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുവാനും കുട മറക്കില്ല. 60 സെന്റീമീറ്റര്‍ വരുന്ന കുട ഓട്ടോമാറ്റിക്കായിട്ടാണ് നിവരുകയും മടങ്ങുകയും ചെയ്യുന്നത്. കുടയുടെ ബാറ്ററിക്ക് ഒരു വര്‍ഷമാണ് ആയുസ്. ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്രെയിമാണ് കുടയ്ക്ക്. അലൂമിനിയത്തിലാണ് കുടക്കാലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഒടിഞ്ഞുപോകുമോയെന്ന പേടിയും വേണ്ട.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good blog you have here.. It’s difficult to find excellent writing like yours nowadays.
I truly appreciate individuals like you! Take care!!
This design is wicked! You definitely know how to keep a reader amused.
Between your wit and your videos, I was almost moved to start my own blog
(well, almost…HaHa!) Fantastic job. I really loved what
you had to say, and more than that, how you presented it.
Too cool!
Why visitors still make use of to read news papers when in this technological
world everything is accessible on web?
Everything is very open with a clear clarification of the issues.
It was truly informative. Your website is very useful.
Thank you for sharing!
Hello would you mind letting me know which webhost you’re
working with? I’ve loaded your blog in 3 different browsers and I
must say this blog loads a lot quicker then most.
Can you suggest a good hosting provider at a fair price?
Thanks a lot, I appreciate it!