Currency

ഒമാനില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Sunday, May 19, 2019 1:00 pm

മസ്‌കത്ത്: ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ മുന്നറിയിപ്പ്.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശനിയാഴ്ചയും വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ പെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 22 വരെ ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള ശക്തമായ കാറ്റും മഴയും തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x