Currency

മസ്‌കത്തില്‍ വിവിധയിടങ്ങളില്‍ മഴ തുടരുന്നു

സ്വന്തം ലേഖകന്‍Monday, July 10, 2017 3:27 pm

മസ്‌കത്ത്: ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ മഴ തുടരുന്നു. ഞായറാഴ്ച ദാഖിലിയ, ദാഹിറ, ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. ഇബ്രിയില്‍ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടായി.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പൊടിക്കാറ്റും ഗതാഗതത്തെയും സാരമായി ബാധിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകി. ബുറൈമിയുടെ വിവിധ ഭാഗങ്ങളിലും മഹ്ദ, അല്‍ ഫയ് എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x