
മസ്കത്ത്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്കി. 40 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മസ്കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഹിറ, അല്‍ വുസ്ത, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.
ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ മരുഭൂമികളിലും തുറസായ സ്ഥലങ്ങളിലും പൊടി ഉയര്‍ന്നേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. വിവിധ ഇടങ്ങളില്‍ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മൂന്ന് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉണ്ട്. ശനിയാഴ്ചയോടെ മഴ രൂക്ഷമാകും. തിങ്കളാഴ്ച വരെ മഴയും കാറ്റും തുടര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.