Currency

റമസാന്‍: തൊഴില്‍ സമയം ആറ് മണിക്കൂര്‍

സ്വന്തം ലേഖകന്‍Sunday, May 13, 2018 11:52 am

മസ്‌കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ റമസാന്‍ തൊഴില്‍ സമയം പ്രഖ്യാപിച്ചു. ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും മാനവവിഭവ ശേഷി മന്ത്രിയും പ്രഖ്യാപിച്ചത്. ആഴ്ചയില്‍ 30 മണിക്കൂര്‍ വരെ ജോലി ചെയ്യണം. മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റികളുടെയും പ്രവൃത്തി സമയം രാവില ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ആയിരിക്കും.

ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് റംസാന്‍ സന്തോഷങ്ങള്‍ നേരുന്നുവെന്നും മന്ത്രിമാര്‍ പ്രസ്ഥാവയില്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x