
ദോഹ: റമസാനിലെ ആരോഗ്യപരിപാലന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുജനാരോഗ്യമന്ത്രാലയം വെബ്സൈറ്റിനും മൊബൈല്‍ ആപ്പിനും രൂപം നല്‍കി. www.hamad.qa/ramadanhealth എന്ന വെബ്സൈറ്റിനും ഖത്തര്‍ ഹെല്‍ത് എന്ന മൊബൈല്‍ ആപ്പിനുമാണ് രൂപം നല്‍കിയത്. മന്ത്രാലയത്തിലെ ഹെല്‍ത് കെയര്‍ കമ്യുണിക്കേഷന്‍ സമിതിയാണ് ഇവ തയ്യാറാക്കിയത്.
ഉപവാസകാലത്തെ പൊതു ആരോഗ്യ പ്രശ്നങ്ങളും കൈക്കൊള്ളേണ്ട മുന്‍കരുതലുകളും വെബ്സൈറ്റില്‍ വിവരിച്ചിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ജീവിതശൈലി, ശരിയായ ഭക്ഷണം, വ്യായാമം, പ്രമേഹരോഗികളുടെ ഉപവാസം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയാണ് വെബ്സൈറ്റ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഖത്തര്‍ ഹെല്‍ത് ആപ്പ് സ്മാര്‍ട് ഫോണിലും ടാബിലും ലഭ്യമാണ്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ആപ്പുകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.