Currency

ദോഹയില്‍ നോമ്പ് സ്പെഷ്യലായി ജീരകക്കഞ്ഞി വിളമ്പി മലയാളി ഹോട്ടല്‍; കാരുണ്യമായി സ്വദേശി യുവാവ്

സ്വന്തം ലേഖകന്‍Sunday, June 4, 2017 12:13 pm

മലയാളികള്‍ക്ക് പുറമെ മറ്റു സംസ്ഥാനക്കാരും വിദേശ രാജ്യക്കാരുമെല്ലാം ദോഹ ടോപ് കോര്‍ണീഷ് റെസ്റ്റോറന്റിലെ ജീരകകഞ്ഞിയുടെ ആരാധകരാണിന്ന്. ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി നോമ്പുതുറ ഒരുക്കുന്നവര്‍ കൂടിയാണീ മലയാളി ഹോട്ടലുടമകള്‍.

ദോഹ: റമദാനിലെ രാത്രികളില്‍ നോമ്പ് സ്പെഷ്യലായി മലബാറിന്റെ വിശിഷ്ട വിഭവമായ ജീരകക്കഞ്ഞി വിളമ്പി ദോഹയിലെ മലയാളി ഹോട്ടല്‍. നോമ്പ് സ്പെഷ്യലായി ജീരകക്കഞ്ഞിയും കപ്പപ്പുഴുക്കും, ഒപ്പം പത്തിരിയും ഇറച്ചിയും കുഞ്ഞിപ്പത്തലും നല്‍കുന്നു. രാത്രി നമസ്‌കാരം കഴിയുന്നതോടെ ഹോട്ടലില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തനത് രുചി തേടി മലയാളികളുടെ തിരക്കിനൊപ്പം കഞ്ഞിപ്രിയരായി മറുനാട്ടുകാരും മറ്റുരാജ്യക്കാരും എത്തുന്നു.

മലയാളികള്‍ക്ക് പുറമെ മറ്റു സംസ്ഥാനക്കാരും വിദേശ രാജ്യക്കാരുമെല്ലാം ദോഹ ടോപ് കോര്‍ണീഷ് റെസ്റ്റോറന്റിലെ ജീരകകഞ്ഞിയുടെ ആരാധകരാണിന്ന്. ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി നോമ്പുതുറ ഒരുക്കുന്നവര്‍ കൂടിയാണീ മലയാളി ഹോട്ടലുടമകള്‍.

കുറഞ്ഞ നിരക്കില്‍ തനത് രുചി കിട്ടുമെന്നതിനാല്‍ ദിവസേന ആവശ്യക്കാര്‍ കൂടി വരുന്നു. നോമ്പ് തുറക്കാനെത്തുവര്‍ക്ക് ദിവസവും ഇവിടെ ഭക്ഷണം സൗജന്യമാണ്. കാരുണ്യമായി ബില്ലടക്കുന്നത് സ്വദേശി യുവാവാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x