Currency

കോവിഡ്: ഒമാനില്‍ ആശുപത്രികളും തീവ്രപരിചരണ വിഭാഗങ്ങളും നിറയുന്നു, ആശുപത്രികള്‍ പരമാവധി ശേഷിയിലേക്കെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകന്‍Tuesday, October 6, 2020 2:03 pm

മസ്‌കത്ത്: ഒമാനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതായും ആശുപത്രികളും തീവ്രപരിചരണ വിഭാഗങ്ങളും നിറയുന്നതായും ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സൗദി. രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫീല്‍ഡ് ആശുപത്രിയോട് ചേര്‍ന്ന് തീവ്രപരിചരണ വിഭാഗം ആരംഭിക്കുമെന്ന് ആരംഭിക്കുമെന്നും മന്ത്രി പഞ്ഞു.

സാമ്പത്തിക മേഖലയുടെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാല്‍, സുരക്ഷാ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ തയാറാകണം. കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണം.

കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിന് വിവിധ രാജ്യാന്തര കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണ്. രാജ്യാന്തരതലത്തില്‍ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും അംഗീകരിച്ച വാക്സീനുകള്‍ മാത്രമേ ഒമാന്‍ ഉപയോഗിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x